ശ്രീ ചൈതന്യ മഹാപ്രഭു

50

Add to Wishlist
Add to Wishlist
Category:

Description

യുഗങ്ങള്‍തോറും ധാരാളം അവതാരങ്ങള്‍ – ഈശ്വരപ്രേരിതരായ ആചാര്യന്മാരും ഈശ്വരാവതാരങ്ങളും – ഈ ലോകത്തില്‍ അവതരിച്ചിട്ടുണ്ട്. പക്ഷെ, സുവര്‍ണ്ണ അവതാരമായ ഭഗവാന്‍ ചൈതന്യ മഹാപ്രഭു (‘മഹാപ്രഭു’ എന്നാല്‍ മഹാ അധിപന്‍ എന്നര്‍ത്ഥം) ചെയ്തതുപോലെ, അവരാരുംതന്നെ ഒരിക്കലും ആത്മീയപ്രേമം വേണ്ടുവോളം വിതരണം ചെയ്തിട്ടില്ല. സാധാരണക്കാരെ ഭക്തിയുതസേവനം പരിശീലിപ്പിക്കുവാന്‍ തന്റെ ഭക്തന്റെ ഭാവത്തില്‍ അവതരിച്ച സ്വയം ഭഗവാന്‍ (കൃഷ്ണന്‍) ആണ്ചൈതന്യമഹാപ്രഭു. 1486ല്‍ ബംഗാളില്‍ അവതരിച്ച ചൈതന്യമഹാപ്രഭു, ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതരീതിയില്‍ സാരമായ മാറ്റം സൃഷ്ടിച്ച ആത്മീയാവബോധപരമായ ഒരു സമൂലപരിവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ചെറുപ്പത്തില്‍തന്നെ ഒരു മഹാനായ പുണ്യാത്മാവായി പ്രസിദ്ധി നേടിയ ചൈതന്യമഹാപ്രഭു, മറക്കപ്പെട്ട പൗരാണിക വൈദികജ്ഞാനത്തിന്റെ സാരം ഭാരതത്തിലുടനീളം ഉപദേശിക്കുന്നതിനുവേണ്ടി തന്റെ 24ാം വയസ്സില്‍, ഗൃഹസ്തജീവിതം ഉപേക്ഷിച്ചു. സ്വയം സര്‍വ്വതും പരിത്യജിച്ച ഒരു യോഗിയായിരുന്നെങ്കിലും, എപ്രകാരം ഒരാള്‍ക്ക് തന്റെ കുടുംബം, തൊഴില്‍, സമൂഹം എന്നീ വിഷയങ്ങളോടൊപ്പംതന്നെ ആത്മീയാവബോധത്തില്‍ പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഈ പുസ്തകം, ഈ മഹാനായ പുണ്യാത്മാവിന്റെ ആശ്ചര്യകരമായ ജീവിതം വിവരിക്കുന്നതു കൂടാതെ അദ്ദേഹത്തിന്റെ ശിക്ഷണങ്ങളുടെ സാരം വിശദീകരിക്കുകയും ചെയ്യുന്നു.

Additional information

Weight 0.120 kg