ശ്രീകൃഷ്ണ

300

Add to Wishlist
Add to Wishlist
Category:

Description

അക്ഷരാര്‍ത്ഥത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി, ഭാരതത്തിന്റെ വൈദികസാഹിത്യഗ്രന്ഥങ്ങള്‍, ലക്ഷോപലക്ഷം വായനക്കാര്‍ക്ക് അമൂല്യമായ അറിവും ആനന്ദവും പകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിശാലമായ നിധിയെ പ്രതിനിധാനം ചെയ്യുകയാണ്. നിര്‍ഭാഗ്യവശാല്‍, ആധുനികകാലത്തെ പാശ്ചാത്യദേശങ്ങളിലെ വായനക്കാര്‍ക്ക്, അത്യാകര്‍ഷകമായ ഈ പുരാതന സംസ്‌കൃത വചനങ്ങളില്‍ മിക്കതും ഈ അടുത്തകാലം വരേയ്ക്കും ദുഷ്പ്രാപ്യമായിരുന്നു. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭൂലോകത്തില്‍ അവതരിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്റെ അസാമാന്യ ലീലകളുടെ നൂതനമായ വിവരണമാണ് ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്. ഇതിലെ താളുകളില്‍ നിങ്ങള്‍ പൂര്‍ണ്ണനിമഗ്നനാകുക, അദ്ദേഹത്തിന്റെ അത്ഭുതകരമായ സ്വഭാവസവിശേഷതകളെക്കുറിച്ചും പ്രസിദ്ധമായ പ്രവൃത്തികളേക്കുറിച്ചും നേരായി അനുഭവിച്ചറിയുക. നാം ദീര്‍ഘകാലമായി മറന്നിരിക്കുന്നതായ, ഭഗവാന്‍ ശ്രീകൃഷ്ണന്‍ വൃന്ദാവനം എന്ന മാസ്മരഭൂമിയിലെ എല്ലാ നിവാസികളേയും ആനന്ദിപ്പിക്കുകയും, അതേസമയം അദ്ദേഹത്തിന്റെ നാശം മാത്രം ലക്ഷ്യം വെച്ചുള്ള ദൃഢനിശ്ചിതരായ മാന്ത്രികരും യോദ്ധാക്കളുമടങ്ങുന്ന ഒരു അതിവിചിത്രമായ യുദ്ധവ്യുഹത്തിനെതിരെ പടപൊരുതുകയും ചെയ്ത ആ കാലത്തിലേയ്ക്ക് നമുക്കും ഭഗവാന്‍ ശ്രീകൃഷ്ണനോടൊപ്പം പ്രവേശിക്കാം. ശ്രീകൃഷ്ണന്റെ ലീലകള്‍ മനോഹരവും ആകര്‍ഷണീയവും അത്യന്തം ആനന്ദകരവും മാത്രമല്ല, എന്നാല്‍ അഗാധമായ തത്ത്വശാസ്ത്രപരമായ വിജ്ഞാനത്താലും ആദ്ധ്യാത്മിക അന്തര്‍ദൃഷ്ടിയാലും സമൃദ്ധവുമാണ്. ഈ അനുപമമായ പുസ്തകം വായിക്കാന്‍ സമയം കണ്ടെത്തുന്ന ഏതൊരാളിലും ഇതിന് സമകാലീകമായ മാനുഷിക വിഷയങ്ങളിലുള്ള പ്രസക്തിയാല്‍ മതിപ്പുളവാകുന്നതാണ്.

Additional information

Weight 1 kg