വൈദിക സംസ്കാരം

40

Category:

Description

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മനുഷ്യന്‍ എങ്ങിനെയൊക്കെ പുരോഗതി നേടി എന്ന ചോദ്യത്തിന് മിക്കവരും ചൂണ്ടിക്കാട്ടുക ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും അവ നേടിത്തന്ന അറിവും സുഖസൗകര്യങ്ങളും ആയിരിക്കും. പക്ഷെ ഇവ എങ്ങിനെ പരമാനന്ദകരമായ അനശ്വര ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്റെ അഭിലാഷം നിറവേറ്റും. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ തത്വചിന്തകരില്‍ ഒരാളായ കൃഷ്ണകൃപാമൂര്‍ത്തി എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍, നമ്മുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളും ആവശ്യങ്ങളും കാണാതെ പോകരുതെന്ന് നമ്മോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ഗുണകരവും അവയുടേതായ മേഖലയുള്ളവയുമാണ്. പക്ഷെ ഇവ നമ്മുടെ പരമപ്രധാന കാര്യത്തില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കരുത്, അതായത് ഈ ഭൗതിക ലോകത്തെ അതിജീവിക്കുകയും നമ്മുടെ ആത്മീയ സ്വഭാവം ഉണര്‍ത്തുകയും ചെയ്യുക എന്നത്.

Additional information

Weight 0.110 kg