Description
പരമദിവ്യോത്തമ പുരുഷന് തന്റെ ശ്രീരാമചന്ദ്ര അവതാരത്തില്‍ ചെയ്ത ലീലകളുടെ ഒരു ഉത്കൃഷ്ട വിവരണമാണ് വാല്മീകി രാമായണം. റാണി സീതയും ശ്രീരാമനും അത്യധികം ദുര്ഭാഗ്യങ്ങള്, പരീക്ഷണങ്ങള്‍, പ്രതിബന്ധങ്ങള്‍ എന്നിവയെ സമചിത്തതയോടും സ്ഥിരോത്സാഹത്തോടും മനശ്ശക്തിയോടും ദൃഡനിശ്ചയത്തോടും കൂടി അഭിമുഖീകരിക്കുന്നു. ഈ ആവിഷ്കരണം കാലഹരണപ്പെടാത്ത ആദ്ധ്യാത്മിക ജ്ഞാനവും വിജ്ഞാനവും സൂക്ഷ്മതയോടുകൂടി പകര്‍ന്നു നല്കുന്നു. സീതയ്ക്കും ശ്രീരാമനും വളരെ പ്രയോജനപ്പെട്ട ഈ ജ്ഞാനത്താലും വിജ്ഞാനത്താലും നമുക്കും നമ്മുടെ സ്വന്തം ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യുവാന്‍ സാധിക്കും.