Description
കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മാത്രം ശ്രദ്ധയാകര്‍ഷിച്ച ആസന്ന മരണാനുഭവങ്ങളെക്കുറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്നെ തന്നെ ശ്രീമദ് ഭാഗവതത്തില്‍ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ആസന്ന മരണാനുഭവം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? മൃത്യൂവിന്റെ ദൂതന്മാരില് നിന്നും രക്ഷിക്കപ്പെട്ട അജാമിളന്റെ പ്രവൃത്തിയില്‍ ഊന്നിക്കൊണ്ടുള്ള തത്വശാസ്ത്രപരവും ആദ്ധ്യാത്മികവുമായ ഈ തീക്ഷ്ണമായ വാഗ്വാദങ്ങള്‍, ജീവിതത്തിന്റെ ഗഹനമേറിയ പ്രശ്നങ്ങളെ സംബന്ധിച്ച് ചിന്തിക്കുന്നവരുടെ താല്പര്യത്തെ തീര്‍ച്ചയായും ഉത്തേജിപ്പിക്കുന്നതാണ്. ശ്രീമദ് ഭാഗവതത്തില്‍ അധിഷ്ഠിതമായ ഈ വിവരണം, മരണമെന്ന വെല്ലുവിളിയെ നേരിട്ട് അന്തിമമായി ആത്മീയമായ പരിപൂര്‍ണ്ണത നേടുന്നതിനു വേണ്ടിയുള്ള ധ്യാനത്തിന്റേയും ഭക്തിയോഗ (ഭക്തിയുടെ ശാസ്ത്രം) ത്തിന്റേയും വിദ്യകള്‍ കാണിച്ചു തരുന്നു.