Description
ഭഗവാന് ശ്രീകൃഷ്ണനോട് ഭഗവത് സേവനം ലഭിക്കുന്നതിന് കേണപേക്ഷിച്ച് കൊണ്ട് പുണ്യാത്മാവായ ഒരു രാജാവ് നടത്തുന്ന പ്രാര്‍ത്ഥനകള്‍. പുണ്യാത്മാവായ കുലശേഖര രാജാവ് ഭാരതത്തില്‍ ജീവിച്ചിരുന്നത് ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്നെ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുകുന്ദ മാല സ്തോത്രം ഇന്നും സത്യത്തിന്റെ പുതുമ മാറാത്ത ശബ്ദത്തില്‍ നമ്മോട് സംസാരിക്കുന്നു. ആത്മസാക്ഷാത്കാരം ലഭിച്ച അദ്ദേഹം ഭഗവാനോട് കേണപേക്ഷിക്കുന്നു – കൂടാതെ നമ്മളോടും – അതിയായ ആത്മാര്‍ത്ഥതയോടുകൂടി. ജന്മമൃത്യൂവാകുന്ന രോഗാവസ്ഥയുടെ മുക്തിയെക്കുറിച്ച് ശ്രവിക്കുവാന് അദ്ദേഹം എല്ലാവരേയും പ്രേരിപ്പിക്കുകയാണ്. കുലശേഖര രാജാവിന് ഭഗവാന് ശ്രീകൃഷ്ണനോടുള്ള ഭക്തിഭാവത്തിന്റെയും അദ്ദേഹത്തിന്റെ ഈ സൗഭാഗ്യം മറ്റെല്ലാവരുമായി പങ്കിടാനുള്ള അദ്ദേഹത്തിന്റെ ഉത്സുകതയുടേയുംഒരു ലളിതമായ ആവിഷ്കരണമാണ് മുകുന്ദമാല സ്തോത്രം.