ഭഗവത് ഗീത

300

Add to Wishlist
Add to Wishlist
Category:

Description

ഭഗവത് ഗീത യോഗശാസ്ത്രത്തിന്റെ മുഖ്യ ഉറവിടവും ഭാരതത്തിന്റെ വൈദിക ജ്ഞാനത്തിന്റെ സംക്ഷിപ്ത രൂപവുമാണ്. എന്നുവരികിലും, ആദ്ധ്യാത്മിക കൃതികളില്‍ വെച്ച് ഏറ്റവും പ്രശസ്തമായ ഈ വിശിഷ്ട മഹാകാവ്യത്തിന്റെ പശ്ചാത്തലം പൗരാണിക ഭാരതത്തിലെ ഒരു യുദ്ധഭൂമിയാണ് എന്നത് ശ്രദ്ധേയമാണ്.

യുദ്ധം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പുള്ള അവസാന നിമിഷങ്ങളില്‍ മഹാനായ യോദ്ധാവായ അര്‍ജ്ജുനന്‍ തന്റെ ജീവിതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് അമ്പരപ്പെടുവാന്‍ തുടങ്ങി. എന്തുകൊണ്ട് അദ്ദേഹം തന്റെ ബന്ധുമിത്രാദികള്‍ക്കെതിരെ പോരാടണം? എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുന്നു? മരണശേഷം അദ്ദേഹം എവിടേയ്ക്കാണ് പോകുന്നത്? ഭഗവത് ഗീതയില്‍, അര്‍ജ്ജുനന്റെ സുഹൃത്തും ആത്മീയ ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ ശിഷ്യനെ വ്യാകുലതയില്‍ നിന്നും ആത്മീയ ജ്ഞാനോദയത്തിലേയ്ക്ക് കൊണ്ടുവരുന്നതോടൊപ്പം നമ്മളോരോരുത്തരേയും ഈ പാതയിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുകയാണ്.

അപ്രകാരം ചെയ്യുന്നതിന്റെ ഭാഗമായി കൃഷ്ണന്‍, ദിവ്യജ്ഞാനം; കര്‍മയോഗം, ജ്ഞാനയോഗം, ധ്യാനയോഗം, ഭക്തിയോഗം; പരമസത്യത്തെക്കുറിച്ചുള്ള അറിവ്; ഭക്തിയുത സേവനം; ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങള്‍; ദൈവികവും ആസുരികവുമായ പ്രകൃതങ്ങള്‍; എന്നിവ കൂടാതെ ധാരാളം വിഷയങ്ങളെക്കുറിച്ചും സംക്ഷിപ്തമായും എന്നാല്‍ ആധികാരികമായും വിശദീകരിക്കുന്നു.

ഭഗവത് ഗീത യഥാരൂപം ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്നതും ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഗീതയുടെ പതിപ്പ് ആണ്.

Additional information

Weight 0.900 kg