Description
എന്തെങ്കിലുമൊന്നിന്റെ നൈസര്‍ഗ്ഗിക സ്വഭാവത്തെയാണ് ധര്‍മം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചിന്താശീലമുള്ള ആളുകള്‍ എക്കാലവും ചോദിക്കുന്ന അടിസ്ഥാനപരമായ സംശയങ്ങള്‍ക്ക് ധര്‍മം ഉത്തരം നല്കുന്നു. ഞാന്‍ ആരാണ്? എന്റെ അതിഗൗരവമേറിയ ആവശ്യങ്ങള്‍ എന്തൊക്കെയാണ്? എങ്ങിനെ എനിക്ക് അവ പൂര്‍ത്തീകരിക്കാം? നമുക്ക് ഓരോരുത്തര്‍ക്കും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. നാം നമ്മുടെ അടിസ്ഥാന സ്വഭാവം അഥവാ ധര്‍മ്മത്തിനനുസരിച്ച് ജീവിക്കുകയാണെങ്കില്‍ നമുക്ക് അതിയായ സംതൃപ്തി അനുഭവപ്പെടുന്നു. ഏറ്റവും അത്യൂന്നതമായ ധര്‍മം ഭഗവാന് ശ്രികൃഷ്ണന്‍ പ്രീതിപൂര്വ്വകമായ സേവനം നിര്‍വ്വഹിക്കുക എന്നതാണ്.