Description
ഭൗതികതാവാദത്തിന്റെ വരണ്ടുണങ്ങിയ മരുഭൂമിയുടെ മദ്ധ്യത്തില്‍ നില്ക്കുന്നവര്ക്ക്ഈ പുസ്തകം ഉന്നതമായ ആത്മീയ അവബോധത്തിന്റെ മരുപ്പച്ചയിലേക്കുള്ള ഭദ്രമായ വഴി കാണിച്ചുതരുന്നു. ഈ മനംകവരുന്ന ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, അനൗപചാരികമായ സംവാദങ്ങള്‍ എന്നിവയില്‍, ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ തത്വചിന്തകരില്‍ ഒരാളായ ശ്രീല പ്രഭുപാദര്, വൈദിക സാഹിത്യവും അത് പഠിപ്പിക്കുന്ന മന്ത്രധ്യാനത്തിന്റെ വിദ്യകളും എപ്രകാരം വ്യക്തിപരമായതും സാമൂഹികമായതുമായ എല്ലാ സംഘര്‍ഷങ്ങള്‍ക്കും പരിഹാരം കാണാനും അതുവഴി നിത്യശാന്തിയും സന്തോഷവും നേടാനും നമുക്ക് സഹായകമാവുമെന്ന് വെളിപ്പെടുത്തുന്നു.