Description
ചൈതന്യ മഹാപ്രഭു കൃഷ്ണാവബോധത്തിന്റെ ശാസ്ത്രം ഉപദേശിക്കുന്നു. ആ ശാസ്ത്രം പരമമാണ്. നിര്‍വ്വികാരമായ മാനസിക അനുമാനങ്ങളിലേര്പ്പെടുന്ന തത്ത്വചിന്തകര്‍ ഭൗതിക ആസക്തിയില്‍നിന്നും അവരെത്തന്നെ വിലക്കാന്‍ ശ്രമിക്കാറുണ്ട്, പക്ഷെ സാധാരണയായി കാണപ്പെടുന്നതെന്തെന്നാല് മനസ്സ് നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതിനേക്കാളും വളരെ ശക്തമാണെന്നതും, അത് അവരെ ലൗകിക കര്‍മ്മങ്ങളിലേക്ക് വലിച്ചിടുന്നതുമാണ്. കൃഷ്ണാവബോധവാനായ ഒരു വ്യക്തി ഈ അപായസാധ്യതയ്ക്ക് സ്വയം വിധേയനാക്കുന്നില്ല. ഒരാള്‍ തന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും കൃഷ്ണാവബോധ പ്രവൃത്തികളില്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്, ആയതിനാല്‍ ചൈതന്യ മഹാപ്രഭു എങ്ങനെ ഇത് പ്രായോഗികമാക്കാം എന്ന് പഠിപ്പിക്കുന്നു.